TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രൈന്‍ വിദേശകാര്യ മന്ത്രി രാജിവച്ചു

05 Sep 2024   |   1 min Read
TMJ News Desk

യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ രാജി വച്ചു. പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. പുതിയ വിദേശകാര്യ മന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. ദിമിട്രോ കുലേബയ്ക്ക് പുതിയ പദവി നല്‍കുമോ എന്ന് വ്യക്തമല്ല. യുക്രൈനില്‍ റഷ്യയുടെ അധിനിവേശം രണ്ടര വര്‍ഷം പിന്നിട്ടതിനെ തുടർന്ന് ഗവണ്‍മെന്റ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് രാജി. ഭരണത്തെ ശക്തിപ്പെടുത്തുന്നതിനും യുക്രൈനിന് ആവശ്യമായ ഫലങ്ങള്‍ കൈവരിക്കുന്നതിനും  സര്‍ക്കാര്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു

യുക്രൈനില്‍ വീണ്ടും റഷ്യയുടെ ആക്രമണം

യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യന്‍ ആക്രമണം.


#Daily
Leave a comment