TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

വടക്കന്‍ ഗാസയില്‍ സഹായങ്ങള്‍ എത്തിക്കില്ലെന്ന് യുഎന്‍ ഏജന്‍സി പ്രതിനിധി

24 Feb 2024   |   1 min Read
TMJ News Desk

ടക്കന്‍ ഗാസയില്‍ ഇനി സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി പ്രതിനിധിയായ യുഎന്‍ആര്‍ഡബ്ല്യുഎ (UNRWA). സിവിലിയന്മാര്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളും രാജ്യത്തെ പട്ടിണി ഇല്ലാതാക്കുന്ന സാമൂഹികക്രമത്തിന്റെ തകര്‍ച്ചയുമാണ് സേവനങ്ങള്‍ നിര്‍ത്തുന്നതിന് പിന്നിലെ കാരണമായി പറയുന്നത്.

ഗാസയിലെ ദേര്‍ എല്‍-ബലാഹില്‍ പലസ്തീനികളുടെ വീടിനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് അല്‍-അഖ്‌സ ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്.

റോഡ് ഉപരോധിച്ച് കുടുംബാംഗങ്ങള്‍

ഗാസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ടെല്‍ അവീവ് ഹൈവേ ഉപരോധിച്ചു. പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ഉപരോധം. ഇസ്രായേല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രതിഷേധക്കാര്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.


#Daily
Leave a comment