
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യ-പാക് സാഹചര്യം ഇന്ന് ചര്‍ച്ച ചെയ്യും
പാകിസ്താന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യ-പാക് സാഹചര്യം ഇന്ന് ചര്‍ച്ച ചെയ്യും. ഇന്ത്യയുമായുള്ള സംഘര്‍ഷം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ 15 അംഗ സുരക്ഷാ കൗണ്‍സിലിലെ താല്‍ക്കാലിക അംഗമാണ് പാകിസ്താന്‍. ഈ മാസം കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്നത് ഗ്രീസ് ആണ്. രഹസ്യ ചര്‍ച്ചയാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളെ കൂടാതെ അല്‍ജീരിയ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, ഗയാന, പാക്കിസ്താന്‍, പനാമ, ദക്ഷിണ കൊറിയ, സിയറ ലിയോണ്‍, സ്ലോവേനിയ, സോമാലിയ എന്നീ രാജ്യങ്ങളാണ് താല്‍ക്കാലിക അംഗങ്ങളായുള്ളത്.
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ദക്ഷിണേഷ്യയിലെ ആണവായുധ ശക്തികളായ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്ന് ഗ്രീസ് പറഞ്ഞിരുന്നു.