TMJ
searchnav-menu
post-thumbnail

TMJ Daily

പട്ടിണിയിലും രോഗത്തിലും വലയുന്ന സുഡാനിൽ ഇടപെടൽ ആവശ്യപ്പെട്ട് യുഎൻ 

09 Oct 2024   |   1 min Read
TMJ News Desk

യുദ്ധത്തിൽ തകർന്ന സുഡാനിൽ പട്ടിണിയും രോഗങ്ങളും കാരണം എണ്ണമറ്റ മരണങ്ങൾക്ക് ലോകം സാക്ഷിയാകേണ്ടിവരുമെന്ന് യുഎൻ മുന്നറിയിപ്പ്. പോഷകാഹാരക്കുറവ്, തകരുന്ന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, കോളറ കേസുകളുടെ വർദ്ധനവ് എന്നിവ ജനസംഖ്യയെ ബാധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു.18 മാസത്തെ യുദ്ധത്തിന് ശേഷം രാജ്യം വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നു യുഎൻ അറിയിച്ചു.

സുഡാനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ചകളിൽ കോളറ വർധിച്ചതായാണ് കണക്കാക്കുന്നത്. ജൂലായ് മുതൽ 21,288 കേസുകളും 626 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 26 ന് പുറത്തു വന്ന റിപ്പോർട്ടിൽ 15,577 കേസുകളിൽ നിന്ന് 506 ആയി മരണ നിരക്ക് ഉയർന്നു.

പോഷകാഹാരക്കുറവുള്ള കുട്ടികളും അമ്മമാരും പരിചരണത്തിൻ്റെ അഭാവം മൂലം മരിക്കുന്നു, കൂടാതെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കോളറ പടരുകയാണ്, അയൽരാജ്യമായ ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്‌റോയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഹനൻ ബൽക്കി പറഞ്ഞു.

കഴിഞ്ഞ മാസം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് മാസത്തിൽ കോളറ പൊട്ടിപ്പുറപ്പെട്ടതായി  മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശം വിതച്ച പ്രദേശങ്ങളിലും, ദശലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകൾ അഭയം പ്രാപിക്കുന്ന രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിലും രോഗം അതിവേഗം പടരുകയാണ്.

അധിക കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ട കസാലയിൽ ലോകാരോഗ്യ സംഘടനയും, ആരോഗ്യ മന്ത്രാലയവും, യുനിസെഫിൻ്റെ സഹകരണത്തോടെ കഴിഞ്ഞ മാസം ആരംഭിച്ച ഓറൽ കോളറ വാക്സിനേഷൻ കാമ്പെയ്‌നിൻ്റെ രണ്ടാം ഘട്ടം നടത്തുകയാണ്.

തലസ്ഥാനമായ ഖാർത്തൂമിൽ 75 ശതമാനം ആരോഗ്യ സൗകര്യങ്ങളുള്ള സുഡാനിലെ ആരോഗ്യ സംവിധാനം ഇപ്പോൾ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. പടിഞ്ഞാറൻ ഡാർഫൂർ സംസ്ഥാനങ്ങളിലെ സ്ഥിതിയും മോശമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജിയണൽ എമർജൻസി ഡയറക്ടർ റിച്ചാർഡ് ബ്രണ്ണൻ പറഞ്ഞു.

സുഡാനീസ് ആംഡ് ഫോഴ്‌സും (എസ്എഎഫ്) അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ രൂക്ഷമായിരിക്കുകയാണ്. യുദ്ധത്തിൽ 20,000 പേർ കൊല്ലപ്പെടുകയും 10 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു . 2.4 ദശലക്ഷം പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തതെന്ന് യുഎൻ അറിയിച്ചു.



#Daily
Leave a comment