
അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനം; ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഇടംനേടി
ഇന്ത്യയുടെ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ജൂണ്‍ 24 മുതല്‍ ജൂലായ് 23 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ ആറ് വിക്കറ്റുകളും ടെസ്റ്റില്‍ 16 വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടനീളം പുറത്തെടുത്തത്. ഇംഗ്ലണ്ടില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളും രണ്ട് ചതുര്‍ ദിന മത്സരങ്ങളുമാണ് കളിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം അംഗങ്ങള്‍: ആയുഷ് മാത്രേ ( ക്യാപ്റ്റന്‍), വൈഭവ് സൂര്യ വംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്‌സിംഗ് ചൗവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ഹൌഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍,ആദിത്യ റാണ, അന്‍മോള്‍ജീത് സിംഗ്.


