TMJ
searchnav-menu
post-thumbnail

TMJ Daily

അണ്ടര്‍ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ സെമിയില്‍

26 Jan 2025   |   1 min Read
TMJ News Desk

കോലാലംപൂരില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സൂപ്പര്‍ സിക്‌സ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യയുടെ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എടുക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയ വൈഷ്ണവി ശര്‍മ്മ മൂന്ന് വിക്കറ്റുകള്‍ നേടി. മലയാളി താരം ജോഷിതയും ഷബ്‌നം ഷക്കീലും ഗംഗാദി തൃഷയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ബംഗ്ലാദേശിന്റെ നായിക സുമയ്യ അക്തറാണ് ടോപ് സ്‌കോറര്‍. 29 പന്തില്‍ നിന്നും പുറത്താകാതെ 21 റണ്‍സ് എടുത്തു. ജന്നത്തുല്‍ മവ്വ 20 പന്തില്‍ നിന്നും 14 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇരട്ടയക്കം കടക്കാന്‍ കഴിഞ്ഞില്ല.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 77 പന്ത് ബാക്കി നില്‍ക്കേ വിജയ റണ്‍ നേടി.

ഓപ്പണറായ തൃഷ 31 പന്തില്‍ നിന്നും 40 റണ്‍സെടുത്തു. മറ്റൊരു ഓപ്പണറായ കമാലിനി അഞ്ച് പന്തില്‍നിന്നും മൂന്ന് റണ്‍സെടുത്ത് പുറത്തായി. സനിക ചാല്‍കെ അഞ്ച് പന്തില്‍ നിന്നും 11 റണ്‍സെടുത്തു. ക്യാപ്റ്റന്‍ നികി പ്രസാദ് രണ്ട് പന്തില്‍ നിന്നും പുറത്താകാതെ അഞ്ച് റണ്‍സെടുത്തു.

സൂപ്പര്‍സിക്‌സില്‍ നാളെ ഇന്ത്യ സ്‌കോട്‌ലന്‍ഡിനെ നേരിടും


#Daily
Leave a comment