TMJ
searchnav-menu
post-thumbnail

TMJ Daily

ഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത സിവില്‍ നിയമം നടപ്പിലാകും

20 Jan 2025   |   1 min Read
TMJ News Desk

കീകൃത സിവില്‍ നിയമത്തിന്റെ ചട്ടങ്ങള്‍ ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഏകീകൃത സിവില്‍ നിയമം താമസിയാതെ നടപ്പിലാകും. ഈ മാസം തന്നെ യുസിസിയുടെ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഏകീകൃത സിവില്‍ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയേക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും യുസിസി നടപ്പിലാക്കുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

യുസിസി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചകളായി പരിശീലനം നല്‍കി വരികയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഏകീകൃത സിവില്‍ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ധാമി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്ന സംസ്ഥാനമാകും ഉത്തരാഖണ്ഡ്. നിലവില്‍ ഗോവയാണ് ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നിലനില്‍ക്കുന്ന ഏക സംസ്ഥാനം. പോര്‍ച്ചുഗീസുകാര്‍ ഗോവ ഭരിച്ചിരുന്ന കാലത്താണ് അവിടെ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കിയത്.



#Daily
Leave a comment