TMJ Daily
കോടതികളിൽ നിന്ന് അന്യായ വിധികൾ ഉണ്ടാകുന്നു; കർദിനാൾ മാർ ജോർജ് ആലഞ്ചേരി
07 Apr 2023 | 1 min Read
TMJ News Desk
ചില കോടതികളിൽ നിന്ന് അന്യായ വിധികൾ ഉണ്ടാകുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാധ്യമപ്രേരണയാലോ, ജനപ്രീതിക്ക് വേണ്ടിയോ, മറ്റു നേട്ടങ്ങൾ കൈവരിക്കുന്നതിന് വേണ്ടിയോ കോടതികൾ അന്യായ വിധികൾ എഴുതുന്നുണ്ടെന്നും ചിലപ്പോഴത് ജുഡീഷ്യൽ ആക്ടിവിസമെന്ന പ്രതിഭാസമാകാം എന്നും ദുഃഖവെള്ളി ദിന സന്ദേശത്തിൽ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
പിലാത്തോസിന് വിധികൾ എഴുതിക്കൊടുത്തത് ജനങ്ങളും സീസറുമാണ്, ഇതുപോലെ ന്യായാധിപൻമാർക്ക് വിധികൾ എഴുതി കൊടുക്കുകയാണ്. പിലാത്തോസിനെ പോലെ പ്രീതിനേടാനാണ് ന്യായാധിപൻമാർ ശ്രമിക്കുന്നതെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുകേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24-പേർക്കെതിരെ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
#Daily
Leave a comment