TMJ
searchnav-menu
post-thumbnail

TMJ Daily

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡയിൽ 

16 Oct 2025   |   1 min Read
TMJ News Desk

ബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും, വാതിൽപടിയിലെയും സ്വർണ്ണം കവർന്ന കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. ശബരിമലയിൽ സ്‌പോൺസർ വഴി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ എല്ലാ ഇടപാടുകളെയും, വഴിപാടുകളെയും കുറിച്ച് അന്വേഷിക്കണമെന്ന്  ദേവസ്വം വിജിലൻസ് നേരത്തെ അറിയിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എല്ലാ പ്രതികള്‍ക്കും കഴിഞ്ഞ ദിവസം എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. പ്രതിപട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം. 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി കൂടുതൽ സമയം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. ക്രൈം ബ്രാഞ്ച് മേധാവി എസ് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

#Daily
Leave a comment