TMJ
searchnav-menu
post-thumbnail

TMJ Daily

2024ല്‍ യുപി നിയമസഭ സമ്മേളിച്ചത് വെറും 16 ദിവസമെന്ന് റിപ്പോര്‍ട്ട്

16 May 2025   |   1 min Read
TMJ News Desk

2024ല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് നിയമസഭകള്‍ സമ്മേളിച്ചത് വെറും 16 ദിവസം. ദേശീയ ശരാശരിയായ 20 ദിവസത്തേക്കാള്‍ കുറവാണിത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.

2024ല്‍ ഏറ്റവും കൂടുതല്‍ ദിവസം സമ്മേളിച്ചത് ഒഡീഷ നിയമസഭയാണ്. 42 ദിവസം. രണ്ടാമത് കേരളമുണ്ട്. 38 ദിവസം.

2017ല്‍ ദേശീയ ശരാശരി 28 ദിവസമായിരുന്നു പിന്നീട് കോവിഡ് മഹാമാരിയുടെ കാലത്ത് 2020ല്‍ അത് 16 ആയി കുറഞ്ഞു. പിന്നീടത് വര്‍ദ്ധിച്ച് 2023ല്‍ 22 ആയി വര്‍ദ്ധിച്ചു. 2024ല്‍ 20 ആയി കുറയുകയും ചെയ്തു.

2017 മുതല്‍ 2024 വരെ കേരള നിയമസഭ ശരാശരി 44 ദിവസം സമ്മേളിച്ചിട്ടുണ്ട്. ഒഡീഷയില്‍ 40 ദിവസവും കര്‍ണാടകയില്‍ 34 ദിവസവും ശരാശരി നിയമസഭ സമ്മേളിച്ചിട്ടുണ്ട്.




#Daily
Leave a comment