TMJ
searchnav-menu
post-thumbnail

TMJ Daily

കുടിയേറ്റക്കാരെ തുരത്താന്‍ അടിയന്തിരാവസ്ഥ: ട്രംപ്  

19 Nov 2024   |   1 min Read
TMJ News Desk

രിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ  നാടുകടത്താന്‍  അമേരിക്കന്‍ സൈന്യത്തെ നിയോഗിക്കാനും, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പദ്ധതിയുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

നിയുക്ത പ്രസിഡന്റ് 'ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും കൂട്ട നാടുകടത്തല്‍ പരിപാടിയിലൂടെ ബൈഡന്റെ കാലത്തെ അധിനിവേശത്തെ മറികടക്കാന്‍ സൈന്യത്തെ ഉപയോഗിക്കുമെന്നും' ഉള്ള ഒരു യാഥാസ്ഥിതിക ആക്ടിവിസ്റ്റിന്റെ സമീപകാല പോസ്റ്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ പ്രചരിപ്പിച്ചു. റീപോസ്റ്റിനൊപ്പം ട്രംപ് അഭിപ്രായപ്പെട്ടു, 'ശരിയാണ്!.

കുടിയേറ്റ വിഷയത്തില്‍ കര്‍ക്കശ നിലപാട് പുലര്‍ത്തുന്നവരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ ട്രംപ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിംഗ് മേധാവി ആയി നിയമിച്ച ടോം ഹോമനെ തന്റെ 'അതിര്‍ത്തി ചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ചിരുന്നു.

പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത്  കുടിയേറ്റക്കാര്‍ അനധികൃതമായി അമേരിക്കയില്‍ എത്തിയത് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയെന്നും ദശലക്ഷക്കണക്കിന് വരുന്ന അത്തരം ആളുകളെ നാടുകടത്തുമെന്നും മെക്‌സിക്കോയുമായുള്ള അതിര്‍ത്തി കൂടുതല്‍ സുശക്തമാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.



#Daily
Leave a comment