
ട്രംപുമായുള്ള യൂറോപ്പ്- യുക്രെയ്‌ൻ നേതാക്കളുടെ ചർച്ച ഇന്ന്
യൂറോപ്പ്, യുക്രെയ്‌ൻ നേതാക്കൾ ബുധനാഴ്ച (13/08/2025) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തും. വെർച്വൽ മീറ്റിംഗ് വഴിയാണ് ചർച്ച. ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് മീറ്റിംഗ്. വെടിനിർത്തൽ സംബന്ധിച്ചുള്ള വിഷയങ്ങൾ സംസാരിക്കും.
വെള്ളിയാഴ്ച അലാസ്കയിൽ വച്ചാണ് ഇവരുടെ കൂടിക്കാഴ്ച. 2022ൽ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിനുശേഷമുള്ള ആദ്യ കൂടികാഴ്ചയാണിത്. റഷ്യ- യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തൻ്റെ ശ്രമങ്ങളുടെ ഇടയിൽ ഒരു "അസ്വസ്ഥത" നിറഞ്ഞ കൂടിക്കാഴ്ചയായിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു.
യുക്രെയ്‌ൻ്റെ മുൻനിര ആയുധ വിതരണക്കാരായ യുഎസ്, യുക്രെയ്ന് പ്രതികൂലമായ വ്യവസ്ഥകൾ നിർദ്ദേശിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
യുക്രെയ്നിലുള്ളവർക്ക് സ്വന്തം ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് യൂറോപ്യൻ യൂണിയൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
യുഎസ്സിൻ്റെ സമാദാന ചർച്ചകൾ റഷ്യ എതിർത്തിരുന്നു.മോസ്കോയിൽ നടന്ന ചർച്ചകളിൽ യുഎസ് പ്രതിനിധി "വലിയ പുരോഗതി" കൈവരിച്ചതായും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും യുക്രെയ്‌നും ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം ഇതിനകം യുക്രെയ്‌ൻ്റെ അഞ്ചിലൊന്ന് ഭാഗം കൈവശപ്പെടുത്തിയിട്ടുണ്ട്.


