TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കൻ ആരോപണം അടിസ്ഥാനരഹിതം: അദാനി ഗ്രൂപ്പ്  

21 Nov 2024   |   1 min Read
TMJ News Desk

മേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റും, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും  ഗൗതം അദാനിക്കും, അദാനി ഗ്രൂപ്പിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്. അത് വെറും ആരോപണങ്ങളാണെന്നും അതിനെ അങ്ങനെ മാത്രമായി കാണണമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. "അദാനി ഗ്രീനിൻ്റെ ഡയറക്ടർമാർക്കെതിരെയുള്ള ആരോപണങ്ങൾ നിരാകരിക്കുന്നു," ഭരണത്തിൻ്റെയും, സുതാര്യതയുടെയും ഏറ്റവും ഉയർന്ന നിലവാരം തങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നും, പ്രസ്താവന അവകാശപ്പെട്ടു.

യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് തന്നെ പ്രസ്താവിച്ചതുപോലെ, 'കുറ്റപത്രത്തിലെ കുറ്റങ്ങൾ ആരോപണങ്ങളാണ്, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നു'," പ്രസ്താവനയിൽ പറഞ്ഞു. "സാധ്യമായ എല്ലാ നിയമ സഹായവും തേടും. "ഭരണം, സുതാര്യത, റെഗുലേറ്ററി കംപ്ലയിൻസ് എന്നിവയുടെ ഉയർന്ന നിലവാരം നിലനിർത്താൻ അദാനി ഗ്രൂപ്പ് എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ പങ്കാളികൾക്കും, ജീവനക്കാർക്കും ഞങ്ങൾ നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണെന്ന് ഉറപ്പുനൽകുന്നു," അദാനി ഗ്രൂപ്പ് പറഞ്ഞു.

ഗൗതം അദാനിക്കും, മറ്റുള്ള ആറു പേർക്കുമെതിരെ 265 ദശലക്ഷം ഡോളർ കൈക്കൂലി ആരോപണമുയർത്തി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് അദാനി കമ്പനിയുടെ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.


#Daily
Leave a comment