PHOTO: PTI
സിറിയയിലും, ഇറാഖിലും അമേരിക്കൻ ആക്രമണം
സിറിയയിലും ഇറാഖിലുമുള്ള ഇറാൻ അനുകൂല സൈനിക ഗ്രൂപ്പുകളുടെ താവളങ്ങൾക്ക് നേരെ അമേരിക്ക കടുത്ത ബോംബാക്രമണം നടത്തി. ഇറാഖിൽ മൂന്നും, സിറിയയിൽ നാലും കേന്ദ്രങ്ങളിലായി മൊത്തം 85 ലക്ഷ്യങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം.
വടക്കൻ ജോർദാനിൽ അമേരിക്കൻ സൈനികർ തമ്പടിച്ചിരുന്ന ഒരു കെട്ടിടത്തിൽ കഴിഞ്ഞ ഞായറാഴ്ച ഇറാൻ അനുകൂലികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനുള്ള തിരിച്ചടിയാണ് അമേരിക്കയുടെ നടപടി.
ജോർദാനിലെ ആക്രമണത്തിനുള്ള തിരിച്ചടിയുടെ ആദ്യപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും കൂടുതൽ ആക്രമണം ഇനിയും ഉണ്ടാവാമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജോർദാനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ശക്തികളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സൈനികവൃത്തങ്ങൾ അവകാശപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.