TMJ
searchnav-menu
post-thumbnail

TMJ Daily

കരീബിയൻ കടലിൽ യുഎസ് ആക്രമണം: നാലുപേർ കൊല്ലപ്പെട്ടു

15 Nov 2025   |   1 min Read
TMJ News Desk

രീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം. ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് അമേരിക്ക ബോട്ടുകൾക്കു നേരെ ആക്രമണം നടത്തുന്നത്. ഇത്തരത്തിൽ കരീബിയൻ കടലിൽ യുഎസ് സൈന്യം നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണിത്. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു.

കരീബിയൻ തീരത്ത് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലടക്കം വിന്യസിച്ച് ട്രംപ് ഭരണകൂടം മേഖലയിൽ ഇതിനകം തന്നെ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനിടെയാണ് പുതിയ സംഭവം. ദൗത്യത്തിന് ഔദ്യോഗികമായി ഓപ്പറേഷൻ സതേൺ സ്പിയർ എന്ന് പേരിട്ടതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.


#Daily
Leave a comment