TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് 300 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ റദ്ദാക്കി

31 Mar 2025   |   1 min Read
TMJ News Desk

കാമ്പസുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് 300ല്‍ അധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്നുള്ള സൂചന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നല്‍കി. ഇത് അനവധി ഇന്ത്യാക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്നു.


പ്രതിഷേധങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല സാമൂഹ്യമാധ്യമങ്ങളില്‍ 'ദേശവിരുദ്ധ' പോസ്റ്റുകളില്‍ ലൈക്ക് ചെയ്ത്, ഷെയര്‍ ചെയ്ത്, അഭിപ്രായം രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികളും നടപടി നേരിടുന്നുണ്ട്.

എഫ്-1 വിസകള്‍ റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പലരും പാലസ്തീനികളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടവരാണ്. യുഎസിലെ കോളെജ് കാമ്പസുകളിലുടനീളം പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടന്നിരുന്നു. യുഎസിലെ അക്രെഡിറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താനുള്ള വിസയാണ് എഫ്-1 വിസകള്‍.

അമേരിക്കയില്‍ പഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസന് യുഎസില്‍ നിന്നും സ്വയം നാടുകടത്തിയിരുന്നു. അവര്‍ കാനഡയിലേക്കാണ് പോയത്. ഹമാസിനെ പിന്തുണച്ചതിനെ തുടര്‍ന്ന് രഞ്ജനിയുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.




#Daily
Leave a comment