TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ്-ചൈന മഞ്ഞുരുക്കല്‍ ചര്‍ച്ച ജനീവയില്‍

07 May 2025   |   1 min Read
TMJ News Desk

ഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയ വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി യുഎസും ചൈനയും ചര്‍ച്ചകള്‍ക്കായി ഒരുങ്ങുന്നു. ജനീവയില്‍ ശനിയാഴ്ച്ചയാണ് മഞ്ഞുരുക്കല്‍ ചര്‍ച്ച നടക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്തും ചീഫ് ട്രേഡ് നെഗോഷ്യേറ്ററായ ജാമിസണ്‍ ഗ്രീറും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചൈനയുടെ പ്രേത്യേക പ്രതിനിധിയും സാമ്പത്തിക വിധഗ്ധനുമായ ഹെ ലിഫെങ്ങുമായി കൂടിക്കാഴ്ച്ച നടത്തും.

ചൈനയുമായി ചര്‍ച്ച നടക്കുന്ന വിവരം യുഎസ് ആണ് പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് യുഎസ് ഓഹരി ഭാവി സൂചിക ഉയര്‍ന്നു. ബുധനാഴ്ച്ച ചൈനയുടേയും ഹോങ്കോങ്ങിന്റേയും ഓഹരി വിപണികളും ഉയര്‍ന്നു. ചര്‍ച്ച നടത്തുമെന്നുള്ള വാര്‍ത്ത ചൈനയുടെ വാണിജ്യ മന്ത്രാലയ വക്താവും സ്ഥിരീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം ആരംഭിച്ച് ആഴ്ച്ചകള്‍ക്കുശേഷമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുരാജ്യങ്ങളും പരസ്പരം ഇറക്കുമതി ചരക്കുകളുടെ മേല്‍ 100 ശതമാനത്തില്‍ അധികം തീരുവ ചുമത്തിയിരുന്നു. ഇത് ലോകത്തെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.

നിക്ഷ്പക്ഷതയ്ക്ക് പേരുകേട്ട സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഇരുരാജ്യങ്ങളും തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും.















#Daily
Leave a comment