
വിമാനം റാഞ്ചാൻ ശ്രമിച്ച യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊന്നു
കത്തി കാണിച്ച് ഭീഷണിമുഴക്കി വിമാനം റാഞ്ചാൻ ശ്രമിച്ച യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊന്നു. അകിന്യേല സാവ ടെയ്ലറിനെയാണ്(49) കൊലപ്പെടുത്തിയത്. സാം പെഡ്രോയിലേക്ക് പോവുകയായിരുന്ന ചെറിയ ട്രോപിക് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ആകാശത്ത് വച്ചാണ് സംഭവം.
സംഭവത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കത്തി ഉപയോഗിച്ച് ടെയ്ലർ ആക്രമിക്കുകയായിരുന്നു. ബെലീസ് പൊലീസ് കമ്മിഷണർ ചെസ്റ്റർ വില്യംസ് വിവരങ്ങൾ സ്ഥിരീകരിച്ചു. ടെയ്ലറിനെ വെടിവച്ച് കൊലപ്പെടുത്തിയ സഹയാത്രികനെ പോലീസ് കമ്മിഷണർ പ്രശംസിച്ചു. കമ്മിഷണർ അയാളെ ഹീറോ എന്ന് വിളിച്ച് അഭിനന്ദിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹയാത്രികൻ ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വിമാനം റാഞ്ചാനുള്ള ശ്രമം എന്തിന് വേണ്ടിയായിരുന്നു എന്നത് വ്യകതമല്ല. രാജ്യത്തിന് പുറത്തേക്ക് വിമാനം പറത്താനാണ് ടെയ്ലർ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം ആവശ്യപ്പെട്ട് കൊണ്ട് ബെലീസിയ യുഎസ് എംബസിയെ സമീപിച്ചിട്ടുണ്ട്.