TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് സാമ്പത്തിക മാന്ദ്യ ഭീഷണി; ഓഹരി വിപണികള്‍ തകര്‍ന്നു

11 Mar 2025   |   1 min Read
TMJ News Desk

യുഎസ് സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍ ആഗോള ഓഹരി വിപണികള്‍ തകര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസില്‍ തന്റെ തീരുവകള്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ഭീതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയാത്തതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളിൽ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു.

മാന്ദ്യം ഉണ്ടാകാനുള്ള ആശങ്കകളെ കുറിച്ച് ആരാഞ്ഞപ്പോള്‍ യുഎസ് സമ്പദ് വ്യവസ്ഥ മാറ്റത്തിന്റെ കാലത്തില്‍ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രസിഡന്റ് സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രത്യക്ഷത്തില്‍ അഭിപ്രായം പറഞ്ഞില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥരും പരസ്യദാതാക്കളും നിക്ഷേപകരുടെ ഭീതിയകറ്റാനുള്ള ശ്രമത്തിലാണ്.

ട്രംപൊരു ഓഹരി വിപണിയുടെ പ്രസിഡന്റാകുമെന്ന് മുന്‍ അഭിപ്രായം പുനര്‍വിചിന്തനം നടത്തപ്പെട്ടുവെന്ന് നിക്ഷേപക ബാങ്കായ സാക്‌സോയിലെ ചാരു ചനാന പറഞ്ഞു.

ജപ്പാന്റെ നിക്കി ചൊവ്വാഴ്ച്ച രാവിലെ 1.7 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.5 ശതമാനവും ഹോങ്കോങിലെ ഹാങ് സെങ് സൂചിക 0.7 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച്ച ന്യൂയോര്‍ക്കില്‍ എസ് ആന്‍ഡ് പി 500 വ്യാപാരം അവസാനിപ്പിച്ചത് 2.7 ശതമാനം ഇടിവോടെയാണ്. അതേസമയം, ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 2 ശതമാനവും ഇടിഞ്ഞു.

നാസ്ദാക്കിന് വലിയ തിരിച്ചടി നേരിട്ടു. നാല് ശതമാനം ഇടിഞ്ഞു.

ടെസ്ലലയുടെ ഓഹരി വില 15.4 ശതമാനവും നിര്‍മ്മിത ബുദ്ധി (എഐ) ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ  അഞ്ച് ശതമാനത്തില്‍ അധികവും കുറഞ്ഞു. മറ്റ് പ്രമുഖ ടെക് ഓഹരികളായ മെറ്റ, ആമസോണ്‍, ആല്‍ഫ എന്നിവയുടെ വിലയും കുത്തനെ ഇടിഞ്ഞു.

ട്രംപ് രാഷ്ട്രീയ നേതാക്കളെ തീരുവയുടെ കാര്യത്തിലെ തന്റെ അടുത്ത നീക്കത്തെ കുറിച്ച് ഊഹിക്കാന്‍ പ്രേരിപ്പിക്കുന്നു കെസിഎം ട്രേഡിന്റെ മുഖ്യ വിപണി വിശകലന വിദഗ്ദ്ധനായ ടിം വാട്ടറര്‍ പറയുന്നു. എന്നാല്‍, നിക്ഷേപകരേയും ഊഹിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് പ്രശ്‌നം. ഇത് വിപണിയുടെ മോശം അവസ്ഥയില്‍ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment