TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി റെയ്ഡ്

27 Jan 2025   |   1 min Read
TMJ News Desk

യുസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ നിന്നുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലേയും ന്യൂജഴ്‌സിയിലേയും ഗുരുദ്വാരകളില്‍ പരിശോധന നടത്തി. ഇത് തങ്ങളുടെ വിശ്വാസത്തിനുനേരെയുള്ള ഭീഷണിയാണെന്ന് ഇത്തരം പ്രവൃത്തികള്‍ എന്ന് സിഖ് സംഘടനകള്‍ വിമര്‍ശിച്ചു.

സെന്‍സിറ്റീവായി കരുതപ്പെടുന്ന സ്ഥലങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ ബൈഡന്‍ ഭരണകൂടം തടഞ്ഞിരുന്നു. ഈ തടസ്സം ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഇതേതുടര്‍ന്നാണ് സിഖ് ഗുരുദ്വാരകള്‍ പോലെയുള്ള മതപരമായ ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ ഹോം ലാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചത്.

ഈ നടപടി സിബിപിയിലേയും ഐസിഇയിലേയും ധീരരായ പുരുഷന്‍മാരേയും സ്ത്രീകളേയും നമ്മുടെ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കാനും നമ്മുടെ രാജ്യത്തിലേക്ക് നിയമവിരുദ്ധമായി എത്തിയ വിദേശ ക്രിമിനലുകളെ പിടിക്കാനും ശാക്തീകരിച്ചുവെന്ന് ഡിഎച്ച്എസ് വക്താവ് പറഞ്ഞു.

അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയിലെ സ്‌കൂളുകളിലും ചര്‍ച്ചുകളിലും കുറ്റവാളികള്‍ക്ക് അധികകാലം ഒളിച്ചിരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ധൈര്യശാലികളായ നിയമ പാലകരുടെ കൈകളെ ട്രംപ് ഭരണകൂടം കെട്ടുകയില്ലെന്നും വക്താവ് പറഞ്ഞു.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ട് (എസ്എഎല്‍ഡിഎഫ്) അതീവ ആശങ്ക രേഖപ്പെടുത്തി. സെന്‍സിറ്റീവായ മേഖലകളുടെ സുരക്ഷ ഒഴിവാക്കുകയും ഗുരുദ്വാരകള്‍ പോലെയുള്ള ആരാധനാലയങ്ങളെ ലക്ഷ്യമിടുകയും ചെയ്യാനുള്ള ഹോംലാന്‍ഡ് സുരക്ഷയുടെ തീരുമാനത്തില്‍ സംഘടന അപലപിച്ചു.

ഇത്തരം പ്രവൃത്തികള്‍ സിഖ് വിശ്വാസത്തിന്റെ പവിത്രതയ്ക്ക് ഭീഷണിയാണെന്നും യുഎസിലെ കുടിയേറ്റ സമൂഹത്തെ ഞെട്ടിക്കുന്ന സന്ദേശമാണ് നല്‍കുന്നതെന്നും സംഘടന പറഞ്ഞു.






#Daily
Leave a comment