TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കി യുഎസ്

17 Feb 2025   |   1 min Read
TMJ News Desk

ന്ത്യയിലെ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വർധിപ്പിക്കാനായി Usaid എന്ന അമേരിക്കൻ സർക്കാർ സംഘടന വകയിരുത്തിയ പണമുൾപ്പെടെ, വിദേശ രാജ്യങ്ങൾക്കുള്ള വിവിധ ധനസഹായ പദ്ധതികൾ നിർത്തലാക്കി യുഎസ്.

21 മില്യണ്‍ ഡോളര്‍ അഥവാ 182 കോടി രൂപയുടെ ധനസഹായമാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

യുഎസിലെ നികുതിദായകർ നൽകുന്ന പണം കൊണ്ടുള്ള വിവിധ പദ്ധതികൾ റദ്ദാക്കിയിരിക്കുന്നുവെന്ന് ഡോജ് എക്സിലൂടെയാണ് അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 മില്യൺ usaid വകയിരുത്തിയതാണ് റദ്ദാക്കിയത്.



#Daily
Leave a comment