TMJ
searchnav-menu
post-thumbnail

TMJ Daily

സർക്കാരിന്റെ തൊഴിൽ വകുപ്പ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും മസ്കിനെ വിലക്കാതെ യുഎസ് ജഡ്ജ്

08 Feb 2025   |   1 min Read
TMJ News Desk

ലോൺ മസ്ക് നേതൃത്വം വഹിക്കുന്ന സർക്കാരിന്റെ ചെലവ് ചുരുക്കൽ വകുപ്പിന്(DOGE) തൊഴിൽ വകുപ്പിന്റെ സാങ്കേതിക സംവിധാനങ്ങളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുവാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് യുഎസിലെ വിവിധ തൊഴിലാളി യൂണിയനുകൾ കോടതിയെ സമീപിച്ചിരുന്നു. മസ്കിനെതിരെയുള്ള സർക്കാർ അന്വേഷണങ്ങളുടെ ഫയലുകൾ മസ്കിന് ലഭിക്കുമെന്നും, അതിനെ ദുരുപയോഗം ചെയ്യുമെന്നാണ് യൂണിയനുകൾ വാദിക്കുന്നത്. 

യൂണിയനുകൾ അവകാശപ്പെടുന്ന പോലെ ഒന്നും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് മസ്കിനെ വിലക്കാതിരുന്നത്. വാഷിങ്ടൺ ഡിസിയിലെ ജില്ലാ ജഡ്ജ് ജോൺ ബേറ്റ്സ് ആണ് ഹർജിയിൽ വിധി പ്രസ്താവിച്ചത്. യൂണിയനുകളുടെ ഉത്കണ്ഠകൾ മാനിക്കുന്നുവെന്നും, എന്നാൽ അതേ സമയം അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ ആൻഡ് കോൺഗ്രസ് ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻസ് ഇത് മൂലം പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിച്ചുവെന്നും ജഡ്ജ് പറഞ്ഞു. കൂട്ടമായി സർക്കാർ ജീവനക്കാരെ പുറത്താക്കാനും, സർക്കാരിനെ വിമർശനപരമായി പ്രവർത്തിക്കുന്ന സംഘടനകളെ നിയന്ത്രണത്തിൽ കൊണ്ട് വരാനും സ്പേസ്എക്സ്, ടെസ്ല എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ ഇലോൺ മസ്ക് പരിശ്രമിക്കുമെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്.

സർക്കാർ തൊഴിലാളികളുടെ ശമ്പള വിവരങ്ങളടക്കം ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ് എന്ന സംഘടനയ്ക്ക് ലഭ്യമാക്കാനായിരുന്നു നീക്കം. കോടതി കേസ് തീർപ്പാക്കും വരെ മസ്ക്കിന്റെ വകുപ്പിന് അനുമതി നൽകില്ലെന്ന് ട്രഷറി ഡിപാർട്ട്മെൻറ് അറിയിച്ചിരുന്നു.


#Daily
Leave a comment