
റഷ്യയുടെമേലുള്ള ഉപരോധത്തില്‍ ഇളവ് നല്‍കാന്‍ യുഎസ് ഒരുങ്ങുന്നു
റഷ്യയുടെ മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ യുഎസ് ആലോചിക്കുന്നു. മോസ്‌കോയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനും യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
റഷ്യയുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിശദമായ ചര്‍ച്ചകളുടെ ഭാഗമായി റഷ്യന്‍ പ്രതിനിധികളുടെ മുന്നില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നതിനായി ഇളവ് ചെയ്യാന്‍ സാധിക്കുന്ന ഉപരോധങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വൈറ്റ് ഹൗസ് സ്റ്റേറ്റ്, ട്രഷറി വകുപ്പുകളോട് ആവശ്യപ്പെട്ടു.
ചില റഷ്യന്‍ പ്രഭുക്കന്‍മാര്‍ അടക്കമുള്ള വ്യക്തികള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിരായ ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ഉപരോധ ഓഫീസുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.
റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി ഉപരോധങ്ങളില്‍ ഇളവ് നല്‍കാനാണ് നീക്കം. ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതിന് പകരം എന്താണ് യുഎസ് ആവശ്യപ്പെടുകയെന്നത് വ്യക്തമല്ല. ട്രംപ് ഒപെക് അംഗമായ ഇറാന്റെ എണ്ണയുടെമേല്‍ ഉപരോധം ശക്തമാക്കുന്നത് എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ എണ്ണയുല്‍പാദകരായ റഷ്യയുടെ എണ്ണയുടെമേലുള്ള ഉപരോധം നീക്കിയാല്‍ വില വര്‍ദ്ധിക്കുന്നത് തടയാനാകും.