ഇന്ത്യൻ ടെക്കികൾക്കെതിരെ ട്രംപ്
ഇന്ത്യയിൽ നിന്നുള്ള ടെക്കികളെ ജോലിക്കെടുക്കരുതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾക്കാണ് ട്രംപിൻ്റെ താക്കീത്. സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങളും, പരിഗണനയും നൽകണമെന്നും, ചൈനയിൽ വ്യവസായ ശാലകൾ തുറക്കുന്നതും, ഇന്ത്യക്കാർക്ക് ജോലി നൽകുന്നതും അവസാനിപ്പിക്കണമെന്നും ബുധനാഴ്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു.
"ചൈനയിൽ കമ്പനികൾ തുടങ്ങിയും, ഇന്ത്യൻ ടെക്കികളെ നിയമിച്ചും, അയർലാണ്ടിൽ ലാഭം കൊയ്തും അമേരിക്കകാരുടെ സ്വാതന്ത്ര്യം മറ്റുള്ളവർ കൈക്കലാക്കുകയാണ്. എന്നാൽ പ്രസിഡണ്ട് ട്രംപിൻ്റെ ഭരണത്തിൽ ആ കാലം കഴിഞ്ഞു". ട്രംപ് വ്യക്തമാക്കി.
കുറഞ്ഞ ചിലവിൽ നിരവധി ഇന്ത്യക്കാരെയാണ് അമേരിക്കയിൽ ജോലിക്കെടുക്കുന്നത്. ട്രംപിൻ്റെ പ്രസ്താവന ഇന്ത്യയിലെ ടെക് ജീവനക്കാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, മെറ്റ, ആമസോൺ, ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളിൽ കൂടുതൽ ജോലിക്കാരും ഇന്ത്യക്കാരാണ്. കൂടാതെ നിരവധി കമ്പനികളുടെ തലപ്പത്തും ഇന്ത്യക്കാരാണ്.


