TMJ
searchnav-menu
post-thumbnail

TMJ Daily

ദക്ഷിണ അമേരിക്കയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ അമേരിക്ക 

25 Oct 2025   |   1 min Read
TMJ News Desk

വിമാനവാഹിനി കപ്പലുകൾ ദക്ഷിണ അമേരിക്കൻ തീരത്തേക്ക് വിന്യസിപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  ട്രംപിന്റെ ഭരണകൂടം വെള്ളിയാഴ്ച കരീബിയനിൽ യു എസ് സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു. മയക്ക് മരുന്ന് കച്ചവടക്കാരെ തടയാനെന്ന വാദം ഉയർത്തിയാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഈ നീക്കം. 

വെനസ്വേലയ്ക്ക് എതിരെ മയക്ക് മരുന്ന് കച്ചവടം ആരോപിച്ച് കരീബിയൻ തീരത്ത് നേരത്തെ തന്നെ അമേരിക്കൻ സൈന്യം വലിയ ആക്രമണം നടത്തിയിരുന്നു. ഈ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ അമേരിക്കൻ തീരത്തേക്ക് സൈനിക സാന്നിധ്യം വർധിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നത്. എട്ട് യുദ്ധക്കപ്പലുകളും, ഒരു ആണവ അന്തർവാഹിനിയും, എഫ് -35 വിമാനവും ഈ മേഖലയിൽ മുൻപേ തന്നെ അമേരിക്ക സ്ഥാപിച്ചിട്ടുണ്ട്.


#Daily
Leave a comment