TMJ
searchnav-menu
post-thumbnail

TMJ Daily

സിറിയക്കെതിരായ ഉപരോധം യുഎസ് പിന്‍വലിക്കും

14 May 2025   |   1 min Read
TMJ News Desk

സിറിയക്കെതിരെ യുഎസ് ചുമത്തിയിരുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപ് സൗദി അറേബ്യയില്‍ വച്ച് സിറിയയുടെ ഇടക്കാല പ്രസിഡന്റ്  അഹമ്മദ് അല്‍-ഷാറയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് നടപടി. ഉപരോധം പിന്‍വലിക്കാനുള്ള തീരുമാനം സിറിയന്‍ ജനത ആഘോഷപൂര്‍വം സ്വീകരിച്ചു.

അഹമ്മദ് അല്‍-ഷാറയുടെ നേതൃത്വത്തിലുള്ള സായുധ മുന്നേറ്റം പുറത്താക്കിയ ബാഷര്‍ അല്‍-അസാദ് ഭരണകൂടത്തിനുമേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളാണ് പിന്‍വലിക്കുന്നത്. യുഎസിന്റെ നയമാറ്റം മഹത്തരമാകാനുള്ള അവസരം സിറിയക്ക് നല്‍കുമെന്ന് ട്രംപ് പറഞ്ഞു. തിളങ്ങാനുള്ള അവരുടെ സമയം എന്നും സൗദിയിലെ റിയാദിലെ നിക്ഷേപക ഫോറത്തിന്റെ യോഗത്തില്‍ ട്രംപ് പറഞ്ഞു.

രാജ്യത്തിന്റെ നിര്‍ണായക നിമിഷമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അല്‍- ഷൈബാനി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനുശേഷം സുസ്ഥിരത, സ്വയംപര്യാപ്തത, പുനര്‍നിര്‍മ്മാണം എന്നിവയിലേക്ക് രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അസാദ് ഭരണകൂടം പുറത്താക്കപ്പെട്ടത്.





#Daily
Leave a comment