TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിൽ

21 Apr 2025   |   1 min Read
TMJ News Desk

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും, അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് രാവിലെ ഡൽഹിയിലെത്തി. ജെ ഡി വാൻസിനൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരിയും മൂന്ന് കുട്ടികളും, കൂടാതെ യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ(എൻഎസ്‌സി) ദക്ഷിണ-മധ്യ ഏഷ്യ സീനിയർ ഡയറക്ടർ റിക്കി ഗിൽ ഉൾപ്പെടെയുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ട്. 

എയർപോർട്ടിൽ വച്ച് ഒഫീഷ്യൽ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ജെ ഡി വാൻസിനെയും സംഘത്തെയും സ്വീകരിച്ചത്. വൈകീട്ട് ആറരയോടെ വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. ശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് അത്താഴാവിരുന്നിലും വാൻസ് പങ്കെടുക്കും. വിരുന്നിൽ ക്യാബിനറ്റിലെ മറ്റ് മന്ത്രിമാരും പങ്കെടുക്കും. വാൻസിന്റെ ഇന്ത്യ സന്ദർശനത്തിനിടെ പ്രധാനപ്പെട്ട പല പദ്ധതികളെക്കുറിച്ചും പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജെ ഡി വാൻസും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായി ഇന്ത്യൻ കുടിയേറ്റക്കാരെ തടവുകാരെ പോലെ കൈകാര്യം ചെയ്ത് നാട്ടിലേക്ക് തിരിച്ചയച്ചതിലുള്ള എതിർപ്പ് പങ്ക് വയ്ക്കാൻ തയ്യാറുണ്ടോ എന്ന് കോൺഗ്രസ് ചോദിച്ചു.






#Daily
Leave a comment