TMJ
searchnav-menu
post-thumbnail

TMJ Daily

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: 4 മരണം

05 Aug 2025   |   1 min Read
TMJ News Desk

ത്തരാഖണ്ഡിലെ ധരാലിയിലെ മിന്നൽ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. 

നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.

ഉരുൾപൊട്ടലിന് പിന്നാലെ മണ്ണും ചളിയും കുത്തിയൊലിച്ചു വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. എസ്ഡിആർഎഫ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ ഏഴ് രക്ഷാപ്രവർത്തന സംഘങ്ങളെ അയയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയതായി ജെ പി നദ്ദ വ്യക്തമാക്കി.

തുടർച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.


#Daily
Leave a comment