TMJ
searchnav-menu
post-thumbnail

TMJ Daily

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

21 Jul 2025   |   1 min Read
TMJ News Desk

സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 3 20ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിട്ട് മാറിയ വി എസിനെ, ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ വസുമതിയും മക്കളായ വി എ അരുൺകുമാറും, വി വി ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

1923 ഒക്ടോബർ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, 2016ൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷനുമായി. സിപിഐ ദേശീയ സമിതിയംഗമായി പ്രവർത്തിച്ചിരുന്ന വി എസ് 1964ൽ പാർട്ടി പിളർന്നതിന്, സിപിഎം രൂപീകരിച്ച്, ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി. മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയും, രണ്ട് തവണ പ്രതിപക്ഷ നേതാവുമായിരുന്നു വി എസ്. 1985 മുതൽ 2009 വരെ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു വി എസ്.


#Daily
Leave a comment