
വിസി നിയമനം: സമയം നീട്ടി ചോദിക്കാൻ ഗവർണർ
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്ത് പേരടങ്ങിയ പട്ടികയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. പട്ടിക ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കും. അതെസമയം അംഗങ്ങളെ നിര്‍ദേശിക്കുന്നതിന് ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും.
ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിക്കും. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം ഇന്നുതന്നെ കൈമാറണമെന്ന് കോടതി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
സർക്കാരും ഗവർണറും പേരുകൾ നിർദ്ദേശിച്ചതിന് ശേഷം സെര്‍ച്ച് കമ്മറ്റിയെ നിയമിക്കുമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നും, സഹകരണത്തിനായി പരമാവധി ശ്രമിച്ചുവെന്നും സർക്കാർ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഉണ്ടായില്ലെന്ന് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞു.


