TMJ
searchnav-menu
post-thumbnail

TMJ Daily

പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി വി ഡി സതീശന്‍

13 Jan 2025   |   1 min Read
TMJ News Desk

പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.  നിയമസഭയിൽ വി ഡി സതീശനെതിരെ 150 കോടി കടത്തിയെന്ന ആരോപണം ഉന്നയിച്ച വിഷയത്തിലാണ് അൻവർ സതീശനോട്  മാപ്പ് ചോദിച്ചത്.

വി ഡി സതീശന് ഉണ്ടായ അപമാനത്തിന് കേരള സമൂഹത്തോടും പ്രതിപക്ഷ നേതാവിനോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്‍വർ പറഞ്ഞു. സതീശൻ 150 കോടി രൂപ കണ്ടെയ്നറിൽ കടത്തിയെന്ന് അൻവർ നിയമസഭയില്‍ പറഞ്ഞിരുന്നു.

അൻവറിൻറെ ആരോപണങ്ങള്‍ അന്ന് വന്നപ്പോള്‍ അയാള്‍ക്ക് മാത്രമല്ല മുഖ്യമന്ത്രിക്കാണ് മറുപടി കൊടുത്തതെന്നും കാരണം അത് മറ്റാരോ അൻവറിന് എഴുതിക്കൊടുത്തതാണെന്ന് താൻ മനസിലാക്കിയെന്നും സതീശൻ പറഞ്ഞു.









#Daily
Leave a comment