.jpg)
നിരവധി പത്രപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വെനസ്വേല റദ്ദാക്കിയതായി റിപ്പോര്‍ട്ട്
പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും തിരഞ്ഞെടുപ്പ് വിജയം നേടിയതിന് ശേഷം നിരവധി പത്രപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വെനസ്വേല റദ്ദാക്കിയതായി റിപ്പോര്‍ട്ട്.
എതിരാളികള്‍ക്കെതിരായ, സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. നാല്‍പ്പതില്‍പ്പരം പത്രപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ്, യു.എസ്, ഇ.യു എന്നിവർ വെനസ്വേലയിലെ തിരഞ്ഞെടുപ്പ് അംഗീകരിച്ചിരുന്നില്ല. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ വ്യാപകമായി അടിച്ചമര്‍ത്തുന്നുവെന്ന പ്രചാരണത്തിനിടയിലാണ് പാസ്പോര്‍ട്ട് റദ്ദാക്കല്‍.
മഡുറോയുടെ വിജയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
പ്രതിഷേധത്തിനിടെ 24 ല്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും 2,000-ത്തിലധികം ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.