TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന് മറുപടിയുമായി വെനിസ്വേല

01 Dec 2025   |   1 min Read
TMJ News Desk

വെനിസ്വേലയ്ക്ക് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന ഡൊണാൾഡ് ട്രംപിന്റെ ശനിയാഴ്ചത്തെ പ്രസ്താവനകൾക്ക് മറുപടിയുമായി വെനിസ്വേലൻ സർക്കാർ. ട്രംപിന്റെ പരാമർശങ്ങൾ തങ്ങളുടെ പരമാധികാരത്തിനെതിരായ "കൊളോണിയലിസ്റ്റ് ഭീഷണി"യാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെനിസ്വേലൻ സർക്കാർ  പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ വ്യോമാതിർത്തിയെ ബഹുമാനിക്കണമെന്നും വിദേശ ഉത്തരവുകളോ ഭീഷണികളോ സ്വീകരിക്കില്ലെന്നും സർക്കാർ പറഞ്ഞു.

"എല്ലാ എയർലൈനുകൾക്കും, പൈലറ്റുമാർക്കും, മയക്കുമരുന്ന് വ്യാപാരികൾക്കും, മനുഷ്യക്കടത്തുകാർക്കും, ദയവായി വെനിസ്വേലയ്ക്ക് മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുന്നത് പരിഗണിക്കുക." ശനിയാഴ്ച ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് കുറിച്ചു. 2013 മുതൽ അധികാരത്തിലുള്ള  മഡുറോ, ട്രംപ് തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും വെനിസ്വേലൻ പൗരന്മാരും സൈന്യവും അത്തരമൊരു ശ്രമത്തെ ചെറുക്കുമെന്നും പറഞ്ഞു.


#Daily
Leave a comment