
TMJ Daily
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
25 May 2025 | 1 min Read
TMJ News Desk
വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഫാന്റെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ജയിലിലെ ശുചിമുറിയില്‍ അഫാന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുടി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്.
രാവിലെ 11 മണിക്ക് ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട അഫാനെ അധികൃതര്‍ അതിന് അനുവദിച്ചു. ഇവിടെ വച്ചാണ് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നാണ് പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തിയത്.
#Daily
Leave a comment