
ഉപരാഷ്ട്രപതി: നിർണ്ണായക എൻഡിഎ യോഗം ഇന്ന്
ഏറെ കാലത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന എൻഡിഎ പാർലമെന്ററി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അഭിസംബോധന ചെയ്യും. ഇരുസഭകളിൽ നിന്നുള്ള എൻഡിഎ അംഗങ്ങള്‍ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എൻഡിഎയുടെ ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സ്വീകരിക്കാൻ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് യോഗം. ഓഗസ്റ്റ് 21നാണ് നാമനിർദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി.
പാർലമെന്റ് സമ്മേളനത്തിന്റെ ഇടയിലാണ് യോഗം ചേരുന്നത്. പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ചുള്ള രണ്ട് ദിവസത്തെ ചർച്ച ഒഴികെ, പാർലമെന്റിൽ വേറെ ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല.
ബീഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണ (SIR) നടപടിക്കെതിരെ പ്രതിപക്ഷം നിരന്തരം പ്രതിഷേധിക്കുന്നതിനാൽ, രണ്ട് ദിവസത്തെ ചർച്ച ഒഴികെ, മറ്റെല്ലാം ഇതുവരെ മുടങ്ങിയിരുന്നു.


