TMJ
searchnav-menu
post-thumbnail

TMJ Daily

വിയറ്റ്നാം ടൂറിസ്റ്റ് ബോട്ട് അപകടം: മരണം 38

20 Jul 2025   |   1 min Read
TMJ News Desk

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിയറ്റ്നാമിൽ വച്ചുണ്ടായ ടൂറിസ്റ്റ് ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. അപകടസമയത്ത് ബോട്ടിൽ 48 ടൂറിസ്റ്റുകളും 5 ക്രൂ മെംബേഴ്സും ആണ് ഉണ്ടായിരുന്നത്. ഹാലോങ് ബേയിലാണ് അപകടമുണ്ടായത്. ബോർഡർ ഗാർഡുകൾ, നേവി ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. വിഫ ചുഴലിക്കാറ്റ് അടുത്ത വാരം വിയറ്റ്നാമിലേക്ക് ആഞ്ഞടിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും, ബോട്ടപകടത്തിന് കാരണമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയും ചുഴലിക്കാറ്റ് മൂലമല്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

ഹനോയിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ഹാലോങ് ബേ. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് വർഷാവർഷം ഹാലോങ് ബേയിൽ എത്തുന്നതായി കണക്കാക്കുന്നത്. ഇതിന് മുൻപ് 2011ൽ ഒരു ബോട്ട് മുങ്ങി ഹാലോംഗ് ബേയിൽ വിദേശ വിനോദസഞ്ചാരികളടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.


#Daily
Leave a comment