TMJ Daily
വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്
20 Nov 2025 | 1 min Read
TMJ News Desk
സംസ്ഥാന പര്യടനം വീണ്ടും ആരംഭിക്കാനൊരുങ്ങി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. കരൂർ ദുരന്തത്തിന് ശേഷമാണ് വിജയ് വീണ്ടും പര്യടനത്തിന് ഇറങ്ങുന്നത്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക.
കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ വലിയ വിമർശനം ഉയരുകയും പിന്നീട് വിജയ് പര്യടനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം മരിച്ചവരുടെ വീട്ടുകാരെ കണ്ട വിജയ് അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് അറിയിച്ചിരുന്നു.
#Daily
Leave a comment


