TMJ
searchnav-menu
post-thumbnail

TMJ Daily

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നിയമസഭാ പരിസ്ഥിതി സമിതി ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു

30 Aug 2024   |   1 min Read
TMJ News Desk

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖല നിയമസഭാ പരിസ്ഥിതി സമിതി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കാനും പഠനം നടത്താനുമാണ് സന്ദര്‍ശനം. ഇ കെ വിജയന്‍ ചെയര്‍മാനായ 8 അംഗ എം എല്‍ എമാരുടെ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. പുനരധിവാസത്തിനൊപ്പം പ്രദേശം വാസയോഗ്യമാണോ എന്ന് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  പ്രദേശത്തെക്കുറിച്ച് പഠനം നടത്താന്‍ കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം വിലങ്ങാട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ദുരിതബാധിതര്‍ക്ക് വാടകയിനത്തില്‍ 6000 രൂപ

വിലങ്ങാട് ദുരിതബാധിതര്‍ക്ക് 6000 രൂപ വീതം വാടകയിനത്തില്‍ നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാണിമേല്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍, നരിപ്പറ്റ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ എന്നിവ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മേപ്പാടി ദുരന്തബാധിതര്‍ക്ക് സഹായങ്ങള്‍ എങ്ങനെയാണോ നല്‍കിയത് അതേ രീതിയില്‍ തന്നെയുള്ള സഹായം വിലങ്ങാടും നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. 93 കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം നല്‍കിയെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.


#Daily
Leave a comment