TMJ
searchnav-menu
post-thumbnail

TMJ Daily

വിനേഷ് ഫോഗട്ട് ജുലാനയില്‍ നിന്ന് മത്സരിക്കും

07 Sep 2024   |   1 min Read
TMJ News Desk

രിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ മത്സരിക്കാന്‍ വിനേഷ് ഫോഗട്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് വിനേഷിന്റെ പേരുള്ളത്. 

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കെ സി വേണുഗോപാലിനെയും സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിനു പിന്നാലെ ബജ്റംഗ് പുനിയയെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി. ഉത്തരവ് പ്രാബല്യത്തില്‍ വന്നു.


#Daily
Leave a comment