TMJ
searchnav-menu
post-thumbnail

TMJ Daily

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

12 May 2025   |   1 min Read
TMJ News Desk

ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചു. 36 വയസ്സുള്ള കോഹ്‌ലി ഇന്ത്യയ്ക്കുവേണ്ടി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. 30 സെഞ്ച്വറികളും സ്‌കോര്‍ബോര്‍ഡിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 254.

ഇന്‍സ്റ്റാഗ്രാമിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ടി20യില്‍നിന്നും അദ്ദേഹം വിരമിച്ചിരുന്നു. ഏകദിനത്തില്‍ കളി തുടരും.

ഇന്ത്യന്‍ ടീമിനെ കോഹ്‌ലി 68 ടെസ്റ്റുകളില്‍ നയിച്ചിട്ടുണ്ട്. ഇതില്‍ 40 എണ്ണത്തിലും വിജയം കണ്ടു. 17 ടെസ്റ്റുകളില്‍ മാത്രമാണ് തോറ്റത്.

താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം ബിസിസിഐയെ കോഹ്‌ലി അറിയിച്ചിരുന്നുവെന്നും തീരുമാനം പിന്‍വലിപ്പിക്കാന്‍ ബോര്‍ഡ് ശ്രമം നടത്തിയിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അടുത്തകാലത്തായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രമുഖ താരമാണ് വിരാട് കോഹ്‌ലി. കഴിഞ്ഞയാഴ്ച്ച രോഹിത് ശര്‍മ്മയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രവിചന്ദ്ര അശ്വിനും വിരമിച്ചിരുന്നു.




 

#Daily
Leave a comment