TMJ
searchnav-menu
post-thumbnail

TMJ Daily

വിഷൻ 2031: കൊച്ചിയിൽ ധനകാര്യ സെമിനാർ 13ന്

11 Oct 2025   |   1 min Read
TMJ News Desk

‘വിഷൻ 2031’ സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. കേരളത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയാണ് ‘വിഷൻ 2031’. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10നാണ് ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ എന്ന സെമിനാർ നടക്കുന്നത്. 

കേരളത്തെ 2031–ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരള സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ 33 മേഖലകളിൽ സെമിനാർ  സംഘടിപ്പിക്കുന്നത്‌. 2031ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ടും 75 വർഷം പൂർത്തിയാകുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തുന്നതിനും ഭാവിയിലേക്കുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 10ന്‌ ‘ധനകാര്യ വകുപ്പ്‌: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും’ സെമിനാറിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന അവതരണവും അദ്ദേഹം നടത്തും. ധനകാര്യ സെമിനാറിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ ധനകാര്യ വകുപ്പും, ലൈൻ വകുപ്പുകളും, വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും. അവയ്‌ക്കുമുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും വിലയിരുത്തും.

#Daily
Leave a comment