TMJ
searchnav-menu
post-thumbnail

TMJ Daily

ലോക്സഭാ തിരഞ്ഞെടുപ്പിലും, തദ്ദേശത്തിലും സുരേഷ് ഗോപിക്ക് രണ്ടിടത്ത് വോട്ട്; ചോദ്യം ചെയ്ത് വി എസ് സുനിൽകുമാർ

10 Dec 2025   |   1 min Read
TMJ News Desk

ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടിടത്ത് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തതിനെ ചോദ്യം ചെയ്ത് വി എസ് സുനിൽകുമാർ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര മന്ത്രിയും മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചോർത്തിയതും വോട്ട് ചെയ്തതും. ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഇതിന് ഇലക്ഷൻ കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി നൽകണം,’ വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.


#Daily
Leave a comment