
TMJ Daily
വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
10 Jul 2025 | 1 min Read
TMJ News Desk
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. ജൂൺ 23നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വി എസ് വെന്റിലേറ്ററിലാണ് തുടരുന്നത്. വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് വി എസിന്റെ മകനും, ഹോസ്പിറ്റലിലെ മെഡിക്കൽ സംഘവും അറിയിച്ചിട്ടുണ്ട്.
#Daily
Leave a comment


