
വഖഫ് ഭേദഗതി: പാര്‍ലമെന്ററി സമിതിയില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി
വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. ചെയര്‍മാന്‍ ജഗദംബിക പാല്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
എ രാജ, കല്ല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അംഗങ്ങളെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ബിജെപിയുടെ നിഷികാന്ത് ദുബൈ ആണ്. പ്രതിപക്ഷ അംഗങ്ങള്‍ സമിതിയുടെ നടപടികളെ തുടര്‍ച്ചയായി തടസ്സപ്പെടുത്തിയെന്നും ജഗദംബിക പാലിനെതിരെ സഭ്യേതരമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്നും ബിജെപിയുടെ അപരാജിത സാരംഗി ആരോപിച്ചു.
കരട് നിയമത്തിലെ മാറ്റങ്ങള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കാരണങ്ങളാല്‍ വഖഫ് ഭേദഗതി നിയമം ബിജെപി അതിവേഗത്തില്‍ പാസാക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8നാണ് വഖഫ് (ഭേദഗതി നിയമം) സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടത്. ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചത്
.