TMJ
searchnav-menu
post-thumbnail

TMJ Daily

വഖഫ് പാര്‍ലമെന്ററി കമ്മിറ്റി: പ്രതിപക്ഷ ഭേദഗതികള്‍ എല്ലാം തള്ളി, എന്‍ഡിഎയുടേത് എല്ലാം സ്വീകരിച്ചു

27 Jan 2025   |   1 min Read
TMJ News Desk

ഖഫ് (ഭേദഗതി) ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ എല്ലാം സ്വീകരിക്കുകയും പ്രതിപക്ഷ അംഗങ്ങളുടേതെല്ലാം തള്ളുകയും ചെയ്തു.

കമ്മിറ്റി സ്വീകരിച്ച ഭേദഗതികള്‍ നിയമത്തെ കൂടുതല്‍ മികച്ചതും കാര്യക്ഷമവും ആക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജഗദംബിക പാല്‍ പറഞ്ഞു. എന്നാല്‍ ജഗദംബിക ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.

ഇതൊരു പൊള്ളയായ പ്രവൃത്തിയായിരുന്നുവെന്നും തങ്ങള്‍ക്ക് പറയാനുള്ളത് കേട്ടില്ലെന്നും ടിഎംസി എംപി കല്ല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജഗദംബിക ഏകാധിപതിയെ പോലെ പെരുമാറിയെന്നും കല്ല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

ആരോപണം ജഗദംബിക നിഷേധിച്ചു. മുഴുവന്‍ പ്രക്രിയയും ജനാധിപത്യപരമായിരുന്നുവെന്നും ഭൂരിപക്ഷത്തിന്റെ കാഴ്ച്ചപ്പാട് നടപ്പിലായിയെന്നും അവര്‍ പറഞ്ഞു.

ബില്ലിലെ 14 ക്ലോസുകളില്‍ എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സ്വീകരിച്ചുവെന്ന് ജഗദംബിക പറഞ്ഞു.

44 ക്ലോസുകളിലായി നൂറുകണക്കിന് ഭേദഗതികള്‍ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചുവെന്നും അവയെല്ലാം വോട്ടിനിട്ട് പരാജയപ്പെട്ടുവെന്നും ജഗദംബിക പറഞ്ഞു.




 

#Daily
Leave a comment