
യുദ്ധം അവസാനിപ്പിക്കണം; പുടിനോട് ട്രംപ്
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എത്ര തവണ ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചുവെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.
ആളുകള്‍ മരിക്കുന്നത് അവസാനിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ റഷ്യയോ വൈറ്റ് ഹൗസോ ഇതിനോട് പ്രതികരിച്ചില്ല.
ട്രംപുമായി ടെലഫോണ്‍ സംഭാഷണം നടത്താന്‍ പുടിന്‍ തയ്യാറാണെന്ന് ജനുവരി അവസാനം റഷ്യയുടെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു. സംഭാഷണത്തിനുള്ള വാഷിങ്ടണിന്റെ അനുമതിക്കായി മോസ്‌കോ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ അടുത്ത ആഴ്ച്ച യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ കാണുമെന്നും ട്രംപ് പറഞ്ഞു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഫെബ്രുവരി 24ന് മൂന്ന് വര്‍ഷം തികയും.
എല്ലാദിവസവും ആളുകള്‍ മരിക്കുന്നുവെന്നും ഈ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.