TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് ഉരുള്‍പ്പൊട്ടല്‍; ചെളിയില്‍ അകപ്പെട്ട് യുവാവ്

30 Jul 2024   |   1 min Read
TMJ News Desk

യനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമം.  മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാണ്.  ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് യുവാവ്. രക്ഷപ്പെടുത്താന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല. 

സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവര്‍ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്.



 

#Daily
Leave a comment