വയനാട് ഉരുള്‍പ്പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ എംപിമാര്‍
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനിയും കനത്ത നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി വാദിച്ച എംപിമാര്‍ പ്രളയസഹായത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഡിസാസ്റ്റര്‍ ടൂറിസം വേണ്ട
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.