TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും

30 Jul 2025   |   1 min Read
TMJ News Desk

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ അതിജീവിച്ചവർക്കായുള്ള ടൗൺഷിപ്പിന്റെ നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ. ഇപ്പോൾ പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും, ദുരന്തബാധിതരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുവെന്നും മന്ത്രി അറിയിച്ചു. 

പുതുവർഷം പുതിയ നഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതിയെന്നും സർക്കാരിനെ അതിൽ വലിച്ചിഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

#Daily
Leave a comment