TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട് പുനരധിവാസം: 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം ചേര്‍ന്നു

04 Jan 2025   |   1 min Read
TMJ News Desk

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്.

സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും ഭാവി സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഓപ്ഷനുകളും അതില്‍ ലഭ്യമാക്കും. ഓരോ സ്‌പോണ്‍സര്‍ക്കും സവിശേഷമായ സ്‌പോണ്‍സര്‍ ഐഡി നല്‍കും. ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും. സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുവിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്‌പോണ്‍സര്‍, കോണ്‍ട്രാക്ടര്‍ എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കരാര്‍ ഉണ്ടാകും. കരാറിന്റെ നിര്‍വഹണം പിഐയു ഏകോപിപ്പിക്കും. നിര്‍മ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ വിലയിരുത്തി പരമാവധി സഹായം നല്‍കുമെന്ന് സ്‌പോണ്‍സര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.


#Daily
Leave a comment